കാഞ്ഞാണി: ഷോർട്ട് ഫിലിം രംഗത്ത് പ്രൊഫ: നരേന്ദ്രപ്രസാദ് ഇന്റർനാഷ്ണൽ പുരസ്കാരത്തിന് അർഹരായ അയ്യനയ്യപ്പൻ എന്ന ഭക്തി ഗാനത്തിൽ പ്രവർത്തിച്ച സുരേഷ് വാഴപ്പിള്ളി, എളനാട് പ്രദീപ് ദാമോദരൻ, അനിൽ മണലൂർ, നന്ദന സുരേഷ്, വള്ളികുട്ടിശങ്കുരു എന്നിവർക്ക് കാഞ്ഞാണി പൗരാവലി സ്നേഹാദരവ് നൽകി. കാഞ്ഞാണി സിംല ഹാളിൽ നടന്ന ചടങ്ങ് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. മണലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് അധ്യക്ഷത വഹിച്ചു. സംവിധായകൻ ഷൈജു അന്തിക്കാട് പുരസ്കാര ജേതാക്കളെ ആദരിച്ചു. സിനി ആർട്ടിസ്റ്റ് ശിവജി ഗുരുവായൂർ, അസി. പബ്ലിക് പ്രോസിക്യൂട്ടർ എം.പി. ദിലീപ് കുമാർ, നിധി തോട്ടുപുര, ബിബിൻ ബാബു എന്നിവർ മുഖ്യാതിഥികളായി. ഷേളി റാഫി, ടോണി അത്താണിക്കൽ, എ.വി. ശ്രീവത്സൻ, ഡേവിസ്, വി.ജി. രാധാകൃഷ്ണൻ, എം.വി. അരുൺ, ഷൈജു ഇയ്യാനി, ജനാർദ്ദനൻ മണ്ണുമ്മൽ, ബിനോജ് കാഞ്ഞാണി, ജഷേജ് ചന്ദ്രൻ, അനിൽകുമാർ അന്തിക്കാട്, ഗിരിജ രാമചന്ദ്രൻ, സുധീഷ് വാഴപ്പുള്ളി, സരിത അമ്മു എന്നിവർ സംസാരിച്ചു. ചടങ്ങിൽ സീറോ വൺ മീഡിയ ക്രിയേഷൻസിന്റെ ബാനറിൽ റിലീസ് ചെയ്യുന്ന 23 ാം ഷോർട്ട് ഫിലിം കൊതുക് നിവാരണത്തിന്റെ ലോഞ്ചിംഗ് കേരള ഫിലിം ചേമ്പർ സംസ്ഥാന ചെയർമാൻ ബി.ആർ. ജേക്കബ് നിർവഹിച്ചു. സുരേഷ് വാഴപ്പിള്ളി, എളനാട് പ്രദീപ് ദാമോദരൻ, അനിൽ മണലൂർ, നന്ദന സുരേഷ്, വള്ളിക്കുട്ടി ശങ്കരു എന്നിവർ മറുപടി പ്രസംഗം നടത്തി.
next post