ചാവക്കാട്: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കടപ്പുറം തൊട്ടാപ്പ് കുടപ്പള്ളിക്കടുത്ത് താമസിക്കുന്ന ചാലിൽ വീട്ടിൽ ഷഹറൂഫ്(24) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 3.73 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. ചാവക്കാട് എസ്എച്ച്ഒ എ. പ്രതാപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. മണത്തല പുളിച്ചിറക്കെട്ട് ഭാഗത്ത് വില്പനക്കായെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. കൂടുതൽ പ്രതികളെ കുറിച്ച് അന്വേഷിക്കുന്നതായി എസ്എച്ച്ഒ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.