തൃപ്രയാർ: സർക്കാർ ജീവനക്കാരുടെയും, സർവ്വീസ് പെൻഷൻകാരുടെയും പേരിൽ നടപ്പിലാക്കുന്ന ജീവാനന്ദം പദ്ധതിയിലൂടെ ശമ്പളവും പെൻഷനും പിടിച്ചു പറിക്കാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡിസിസി ജന:സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. മെഡിസെപ് പദ്ധതിയിലെ ആക്ഷേപങ്ങൾക്ക് പോലും പരിഹാരം കാണാത്ത സർക്കാർ ജീവാനന്ദം പറഞ്ഞു വരുന്നത് പെൻഷനേഴ്‌സിൻ്റെ ആനുകൂല്യങ്ങൾ കവരാൻ വേണ്ടി മാത്രമാണെന്ന് അനിൽ പുളിക്കൽ കൂട്ടി ചേർത്തു. പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക , മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, ജിവാനന്ദം ഉപേക്ഷിക്കുക തുടങ്ങീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി തൃപ്രയാർ സബ് ട്രഷറിക്കു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അനിൽ പുളിക്കൽ.
പ്രതിഷേ യോഗത്തിൽ കെഎസ്എസ്പിഎ നിയോജക മണ്ഡലം പ്രസിഡന്റ് മൈത്രി ശ്രീവൽസൻ അധ്യക്ഷത വഹിച്ചു. വി.ആർ. ജഗദീശൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. എ.എൻ. സിദ്ധപ്രസാദ് മാസ്റ്റർ, എസ്.ആർ. ഷൺമുഖൻ മാസ്റ്റർ, പി.ബി. കൃഷ്ണകുമാർ മാസ്റ്റർ, ഷഹില ടീച്ചർ ,നന്ദിനി ടീച്ചർ, വനജ, കെ.എസ്. അനില, ജി. യശോദ, ജോജോ, നന്ദകുമാർ, എം.രാധാകൃഷ്ണൻ, ജയകൃഷണബാബു, ദിനേശൻ മാസ്റ്റർ, വെങ്കിടേശൻ മാസ്റ്റർ,രാജേന്ദ്രൻ മാസ്റ്റർ, തിലകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.