News One Thrissur
Updates

കരിപ്പൂർ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച വാടാനപ്പള്ളി സ്വദേശിയെ പോലീസ് പിടികൂടി.

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി 67 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് റഷീദി(62)നെപോലീസ് പിടികൂടി. ഇയാളിൽനിന്ന് 67 ലക്ഷം രൂപയുടെ സ്വർണവും പിടിച്ചെടുത്തു. വിമാനത്താവളത്തിന് പുറത്തുവെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്ക് ദുബായിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് റഷീദ് കരിപ്പൂരിലെത്തിയത്.

വിമാനത്താവളത്തിന് പുറത്തുവെച്ച് ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് സംഘം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിലാണ് സ്വർണം കണ്ടെടുത്തത്. നാല് കാളുകളാക്കി 964 ഗ്രാം സ്വർണമാണ് പ്രതി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും സ്വർണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Related posts

രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി കെ. രാജന്‍

Sudheer K

ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് 18 വയസ്സുകാരന് ദാരുണാന്ത്യം

Sudheer K

ഷക്കീല ഉസ്മാനും കുടുംബവും സിപിഐ വിട്ട് സിപിഎമ്മിലേക്ക്

Sudheer K

Leave a Comment

error: Content is protected !!