കാഞ്ഞാണി: മണലൂർ പഞ്ചായത്ത് ഓഫീസിൻ്റെ കാന്റീന് സമീപം അപകട ഭീഷണിയായ മരത്തിൻ്റെ ചില്ലകൾ മുറ്റിച്ചു മാറ്റി. കാലപഴക്കമുള്ള മാവ് അപകട ഭീഷണിയായതിനെ തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം.വി. അരുൺ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് മരത്തിന്റെ കൊമ്പുകൾ അധികൃതർ ചൊവ്വാഴ്ച മുറിച്ച് മാറ്റിയത്.
ഒട്ടേറെ പേർ എത്തുന്ന മണലൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനും കാന്റീനും സമീപത്തുള്ള വീടിനും അപകടം പറ്റാവുന്ന തരത്തിലാണ് മാവ് നിന്നിരുന്നത്. മഴ കനത്തതോടെ ചില്ലകൾ കാറ്റിൽ ഉലഞ്ഞ് അപകടസാധ്യത വർദ്ധിച്ചിരുന്നു. പഞ്ചായത്തിലേക്ക് വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. മാവിന്റെ അവശിഷ്ടങ്ങൾ വീണ് പരിസരമാകെ മാലന്യങ്ങൾ നിറഞ്ഞിരുന്നു.