തൃശൂർ: ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ വലിയ വിവേചനവും അവഗണനയുമാണ് നേരിടുന്നതെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. അവകാശ ദിനാചരണത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലും കത്തോലിക്കാ കോണ്‍ഗ്രസും സംഘടിപ്പിച്ച കളക്ട്രേറ്റ് റാലിയും ധര്‍ണയും ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്ര നിര്‍മ്മിതിക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ സമുദായം ഇപ്പോള്‍ എല്ലാ കാര്യത്തിലും പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്. കരഞ്ഞാല്‍ മാത്രമേ കിട്ടു എന്ന സ്ഥിതിയായി. ന്യൂനപക്ഷങ്ങള്‍ക്ക് ഉള്ള ക്ഷേമ പദ്ധതികള്‍, പി.എസ്.സി കോച്ചിങ്ങ് അടക്കം കിട്ടുന്നത് ആര്‍ക്കാണെന്ന് ചിന്തക്കണം. ഇതെല്ലാം വിവേചനത്തില്‍ ഇല്ലാതാവുകയാണ്. 2000 കൊല്ലത്തെ പാരമ്പര്യമുള്ള സമുദായം ഇന്നും വേണ്ട രീതിയില്‍ അംഗീകരിക്കപ്പെടാതെ പോകുന്നത് വേദനാജനകമാണ്. കേരളത്തിലെ ക്രൈസ്തവ ജനസമൂഹം വിവിധ മേഖലകളില്‍ നേരിടുന്ന പിന്നോക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി നടപ്പിലാക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. തൃശൂര്‍ അതിരൂപത വികാരി ജനറല്‍ മോന്‍സിഞ്ഞോര്‍ ജോസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ചു. ജൂലൈ 3 സെന്റ് തോമസ് ദിനം അവധിയായി പ്രഖ്യാപിക്കണ മെന്നതടക്കമുള്ള ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്ന് പ്രതിഷേധ യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗ്ലോബല്‍ കത്തോലിക്കാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തോമസ് ആന്റണി, കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ് കുത്തൂര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് ഡോക്ടര്‍ കെ.എം. ഫ്രാന്‍സിസ്, പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വക്കേറ്റ് ബിജു കുണ്ടുകുളം, കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ഡോക്ടര്‍ ജോബി തോമസ്, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എല്‍.സി. വിന്‍സെന്റ് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ഫൊറോനകളില്‍ നിന്നുള്ള സ്ത്രീകള്‍ അടക്കമുള്ള നിരവധി പേരാണ് റാലിയിലും ധര്‍ണയിലും പങ്കെടുത്തത്. അയ്യന്തോള്‍ പളളിയില്‍ നിന്നും ആരംഭിച്ച കലകടററ്റേ് റാലിയുടെ ഫ്‌ളഗ് ഓഫ് മോണ്‍ ജോസ് കോനിക്കര നിര്‍വ്വഹിച്ചു.
next post