തൃശ്ശൂർ: കൊരട്ടിയിൽനിന്ന് കാണാതായ ദമ്പതിമാരെ തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം സ്വദേശികളായ ആന്റോ (34) ഭാര്യ ജിസ്സു (29) എന്നിവരാണ് മരിച്ചത്. വിഷം കുത്തിവെച്ചാണ് മരിച്ചതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ആന്റോ കഴിഞ്ഞ ദിവസവും ജിസ്സു ബുധനാഴ്ചയും വേളാങ്കണ്ണിയിലെ ലോഡ്ജ്മുറിയിൽ വെച്ച് ജീവനൊടുക്കിയെന്നാണ് വിവരം. ജൂൺ 22-ാം തീയതി മുതലാണ് ദമ്പതിമാരെ വെസ്റ്റ് കൊരട്ടിയിൽനിന്ന് കാണാതായത്. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ആന്റോ ജീവനൊടു ക്കിയെന്നവിവരം ലഭിച്ചത്.
previous post