ചാവക്കാട്: കടപ്പുറം കറുകമാട് നാലുമണിക്കാറ്റ് മുല്ല പുഴയിൽ കെട്ടി താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 മണിയോടെ മീൻ പിടിക്കാൻ എത്തിയവരാണ് പുഴയിൽ മൃതദേഹം കണ്ടത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. കൈയ്യും,കാലും പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊന്ന് കെട്ടി താഴ്‌ത്തിയതാകുമെന്നാണ് നിഗമനം.
next post