News One Thrissur
Updates

എടക്കഴിയൂരിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു കീഴ്മേൽ മറിഞ്ഞു – യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

എടക്കഴിയൂർ: ദേശീയ പാത 66 എടക്കഴിയൂരിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് കീഴ്മേൽ മറിഞ്ഞു. ആളപായമില്ല. ഇന്ന് പുലർച്ചെ എടക്കഴിയൂർ സൗത്ത് ഇന്ത്യൻ ബാങ്കിനു സമീപമാണ് അപകടം നടന്നത്. എറണാകുളത്ത് നിന്നും തിരൂർ പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മേഖലയിൽ വൈദ്യുതി നിലച്ചു. ദേശീയപാത വികസന പ്രവർത്തികൾ നടക്കുന്ന റോഡിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Related posts

വാക്തർക്കത്തിനിടെ കത്തിക്കുത്ത് : ഒരാൾക്ക് പരിക്കേറ്റു.

Sudheer K

ചാവക്കാട് മണത്തല പള്ളിതാഴത്ത് കാട്ടുപന്നിയുടെ ആക്രമണം : മൂന്നു പേർക്ക് പരിക്ക്

Sudheer K

കാഞ്ഞാണി സെന്ററിൽ ഭീഷണിയായി വൻ കടന്നൽക്കൂട്

Sudheer K

Leave a Comment

error: Content is protected !!