വലപ്പാട്: പഞ്ചായത്തിലെ തകർന്ന റോഡുകൾ സഞ്ചാരയോഗമാക്കുക, രൂക്ഷമായ വെള്ളക്കെട്ട് ഒഴിവാക്കുക, ആശുപത്രിയിൽ ആവശ്യത്തിന് മരുന്ന് ലഭ്യമാക്കുക, തെരുവു വിളക്കുകൾ കത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. രാവിലെ കോതകുളം സെൻ്ററിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസ് മുന്നിൽ ഡിസിസി സെക്രട്ടറി വി.ആർ. വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഐ. ഷൗക്കത്തലി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് പി.എസ്. സന്തോഷ് മാസ്റ്റർ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി ശോഭാ സുബിൻ, യൂത്ത് കോൺഗ്രസ് മുൻ അസംബ്ലി പ്രസിഡൻ്റ് സുമേഷ് പാനാട്ടിൽ, പഞ്ചായത്ത് മെമ്പർമാരായ അജ്മൽ ഷരീഫ്, വൈശാഖ് വേണുഗോപാൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.എ. ഫിറോസ്, എഎൻസി ജയിക്കോ മാസ്റ്റർ, സി.ആർ. അറുമുഖൻ, കെ.എച്ച്. കബീർ, സി.വി. വികാസ്, ശിഭപ്രദീപ്, എം.എം. ഇക്ബാൽ, എം.എ. സലീം, ബാബു കുന്നുങ്ങൽ, സുജിൽ കരിപ്പായി, ഐഎൻടിയുസി മണ്ഡലം പ്രസിഡൻ്റ് ഡേവിസ് വാഴപ്പിള്ളി, മേജി തോമസ്, സചിത്രൻ തയ്യിൽ, പി.എം. ശരത് കുമാർ, അനിൽ കരുവത്തി, ഇസ്മയിൽ അറക്കൽ, മൈത്രി വത്സൻ, യു.ആർ. രാഗേഷ്, സുവിത്ത് കുന്തറ എന്നിവർ നേതൃത്വം നൽകി.