News One Thrissur
Updates

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് നാട്ടികയിൽ ഊഷ്മള സ്വീകരണം.

തൃപ്രയാർ: തിരഞ്ഞടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നാട്ടികയിലെത്തിയ കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപിക്ക് എൻഡിഎ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ് നല്കി. പഞ്ചവാദ്യത്തിൻ്റേയും, താലപ്പൊലിയുടേയും അകമ്പടിയോടെ, മഹിളാ മോർച്ച പ്രവർത്തകർ ആരതിയുഴിഞ്ഞാണ് സ്വീകരണ വേദിയായ നാട്ടിക എസ്എൻ ഹാളിലേക്ക് മന്ത്രിയെ ആനയിച്ചത്, ബിജെപി മണ്ഡലം പ്രസിഡൻറ് ഇ.പി. ഹരീഷ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പട്ടിക ജാതി മോർച്ച സംസ്ഥാന ജന.സെക്രട്ടറി പി.കെ. ബാബു, ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.കെ. അനീഷ് കുമാർ, ബിഡി ജെഎസ്. ജില്ലാ പ്രസിഡൻ്റ് അതുല്യഘോഷ്, ബിജെപി ജില്ലാ ജന:സെക്രട്ടറിമാരായ അഡ്വ കെ.ആർ. ഹരി, ജസ്റ്റിൻ ജേക്കബ്, നേതാക്കളായ ലോജനൻ അമ്പാട്ട്, പൂർണ്ണിമ സുരേഷ്, സർജു തൊയക്കാവ്, ഷൈൻ നെടിയിരുപ്പിൽ, എ.കെ. ചന്ദ്രശേഖരൻ, ജോഷി ബ്ലാങ്ങാട്ട്, ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, സുബീഷ് കൊന്നക്കൻ, അക്ഷയ് കൃഷ്ണ, എന്നിവർ നേതൃത്വം നല്കി. സുരേഷ് ഗോപിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചരണ ഗാനം പാടിയ നാട്ടിക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി സുൾ ഫത്തിനെ മന്ത്രി ഷാൾ അണിയിച്ച് ആദരിച്ചു. ഇരു മുന്നണികളടേയും ദുഷ്പ്രചരണങ്ങളെ തള്ളി കളഞ്ഞു തന്നെ തിരഞ്ഞെടുത്ത തൃശൂരിലെ ജനത, കേരളത്തിൻ്റെ പെരുമ ദൽഹിയിലെത്തിച്ചുവെന്നും, അതിന് നന്ദിയായി തൃശൂരിൻ്റെ വികസന പ്രവർത്തനങ്ങളിലും, സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിലും ഒരു ജന പ്രതിനിധി എന്ന നിലയിലും മന്ത്രി എന്ന നിലയിലും പരമാവധി ഇടപെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Related posts

പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് 7 ലക്ഷത്തോളം രൂപ കവർന്നു

Sudheer K

തൃശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു

Sudheer K

മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളിയെ കാണാതായി

Sudheer K

Leave a Comment

error: Content is protected !!