പെരിഞ്ഞനം: ദേശീയപാതയില്‍ പെരിഞ്ഞനത്തുണ്ടായ ബൈക്കപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി കൊച്ചാട്ട് രതീഷിനാണ് പരിക്കേറ്റത്, ഇയാളെ ചളിങ്ങാട് ശിഹാബ് തങ്ങള്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ എ.ആര്‍. ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. ഇന്ന് രാത്രി ഏഴരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിനു തെക്ക് ഭാഗത്തായിരുന്നു അപകടം. രതീഷിൻ്റെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു ബൈക്ക് യാത്രക്കാരനായ പടിയൂര്‍ സ്വദേശി വെങ്കിടങ്ങില്‍ നിജിന്‍ ബാബുവിനും പരിക്കുണ്ട്.