News One Thrissur
Updates

വാടാനപ്പള്ളിയിൽ ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. 

വാടാനപ്പള്ളി: ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിലെ ചെളിയിൽ സ്കൂട്ടർ തെന്നിവീണ് ഗുരുതര പരിക്കേറ്റ് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. വാടാനപ്പള്ളി മുൻ പഞ്ചായത്തംഗം ജുബൈരിയ മനാഫിന്റെ ഭർത്താവ് ഗണേശമംഗലം മേപ്രങ്ങാട്ട് ക്ഷേത്രത്തിന് വടക്ക് പുതിയ വീട്ടിൽ മനാഫ് (55) ആണ് മരിച്ചത്. കഴിഞ്ഞ മാസം 12ന് രാത്രി 8.20 ഓടെ വാടാനപ്പള്ളി പഴയ മത്സ്യ മാർക്കറ്റിന് കിഴക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം.

തളിക്കുളം സെന്ററിലെ കുമാർ ലോട്ടറി കടയിലെ ജീവനക്കാരനായ മനാഫ് കടയടച്ച് കണ്ടശ്ശാംകടവിലെ മറ്റൊരു ലോട്ടറി കടയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ തെന്നിവീണ് മനാഫിന്റെ വാരിയെല്ല് പൊട്ടിയിരുന്നു. തോളെല്ലിനുംകാലിനും പൊട്ടലേറ്റിരുന്നു. ആദ്യം തൃശൂരിലെ ആശുപത്രിയിൽ പ്രെവേശിച്ച മനാഫിന്റെ പരിക്ക് ഗുരുതരമായതോടെ എറണാകുളം ആസ്‌റ്റർ ആശുപത്രിയിലും എത്തിച്ച് ഓപ്പറേഷന് വിധേയമാക്കിയിരുന്നു. ഇതിനിടയിൽ ന്യൂമോണിയയും ബാധിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം. റോഡിലെ ചെളിയിൽ ആറോളം സ്കൂട്ടറുകൾ തെന്നിവീണ് അന്ന് മനാഫിനടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്. തളിക്കുളം കാരം പറമ്പിൽ വീട്ടിൽ റിഫാസ് (35) ,ഭാര്യ റംസീന ( 28 ) മകൻ സയാൻ (6) എടമുട്ടം മന്ത്ര വീട്ടിൽ സജിൻ (34) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്ന് ആംബുലൻസുകളിലായി വിവിധ ആശുപതികളിൽ പ്രെവേശിപ്പിക്കുകയായിരുന്നു. ദേശീയ പാത നിർമാണം നടക്കുന്നിടത്ത് റോഡിൽ ചെളി പരന്നതാണ് അപകടത്തിന് വഴി തെളിയിച്ചതും ഒരു ജീവൻ നഷ്ടമായതും. സിബിൻ, മുബിൻ എന്നിവരാണ് മനാഫിന്റെ മക്കൾ. ഖബറടക്കം പിന്നീട്.

Related posts

ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പെരിങ്ങോട്ടുകരയിൽ പ്രതിഷേധ പ്രകടനം നടത്തി നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി

Sudheer K

ഏങ്ങണ്ടിയൂരിലെ തകർന്ന റോഡുകൾ പുനർ നിർമിക്കുക: കോൺഗ്രസ് പ്രതിഷേധ കൂട്ടായ്മ നടത്തി

Sudheer K

പ്ലാസിഡ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!