കാഞ്ഞാണി: 108 ശിവാലയങ്ങളിൽ പ്രാധാന്യമർഹിക്കുന്ന 500 വർഷം പഴക്കമുള്ള തൃക്കുന്നത്ത് മഹാദേവ വിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം ഞായറാഴ്ച നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേവന്റെ പിറന്നാളായിട്ടാണ് ആഘോഷം നടത്തുന്നത്. രാവിലെ 7.30 മുതൽ 8.30 വരെ നാമജപം, 8.30 ന് ചെറുശ്ശേരി കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം. 11.30 മുതൽ പ്രസാദ് ഊട്ട് എന്നിവയാണ് പരിപാടികൾ . വാർത്താ സമ്മേളനത്തിൽ ക്ഷേത്രസംരക്ഷണ സമിതി സെക്രട്ടറി പ്രമോദ് മാങ്കോര്, പ്രസിഡന്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ, ട്രസ്റ്റ് പ്രസിഡന്റ് ദിവാകരൻ പഴങ്ങാപറമ്പിൽ എന്നിവർ പങ്കെടുത്തു.
next post