News One Thrissur
Updates

വെങ്കിടങ്ങിൽ ഏഴു വയസുകാരി മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് മരിച്ചു.

വെങ്കിടങ്ങ്: ഏഴു വയസുകാരി മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് മരിച്ചു. മാമ്പ്രാ തൊട്ടിപ്പറമ്പിൽ മഹേഷിന്റെ മകൾ ദേവീ ഭദ്രയാണ് മരിച്ചത്. കുട്ടികൾ കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം. പഴക്കം ചെന്ന മതിലിന്‍റെ താഴെയായിരുന്നു കളിച്ചുകൊണ്ടിരുന്നത്.

മതിൽ അടർന്ന് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ കൂടെ ഉണ്ടായിരുന്ന സഹോദരനും മറ്റൊരു കുട്ടിയും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയെ ഉടൻ തന്നെ തൃശൂർ അമല മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെങ്കിടങ്ങ് ശ്രീശങ്കരനാരായണ എല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മതിലിനടുത്തു കുട്ടികള്‍ കളിക്കുന്നതിനിടെയാണു സംഭവം. ദേവീഭദ്രയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇവരും മതിലിനടിയില്‍ പെട്ടെങ്കിലും പരുക്ക് സാരമുള്ളതല്ല.

Related posts

സനോജ് അന്തരിച്ചു.

Sudheer K

പിച്ചിയിൽ മരത്തിൽ നിന്ന് വീണ് പരിക്കേറ്റ വയോധികൻ മരിച്ചു.

Sudheer K

ജയദേവൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!