News One Thrissur
Kerala

തൃശൂരിൽ ഗുണ്ടാസംഘത്തിന്‍റെ ആഘോഷ പരിപാടിക്കിടെ ഒത്തുകൂടി: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 32 പേരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. 

തൃശൂർ: തൃശൂരിൽ ഗുണ്ടാസംഘത്തിന്‍റെ ആഘോഷ പരിപാടിക്കിടെ 32 പേരെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ്. പ്രായപൂർത്തിയാകാത്ത 16 പേർ അടക്കമാണ് പൊലീസിന്‍റെ പിടിയിലായത്. മൂന്ന് കൊലപാതക ശ്രമക്കേസില്‍ അടക്കം പ്രതിയായ പുത്തൂർ സ്വദേശി സാജന്റെ പിറന്നാളാഘോഷിക്കാനാണ് സംഘം തെക്കേഗോപുര നടയിൽ ഒത്തുകൂടിയത്.

അടുത്തിടെ ജയിൽ മോചിതനായ സാജൻ ഇൻസ്റ്റഗ്രാം വഴിയാണ് കൂട്ടാളികളെ ഉണ്ടാക്കിയത്. എസ്.ജെ എന്ന പേരിൽ ഇവരെ ചേർത്ത് വാട്സ്ആപ്പ് ഗ്രൂപ്പും തയ്യാറാക്കി. തുടർന്നായിരുന്നു തെക്കേഗോപുരനടയിൽ ജന്മദിനാഘോഷം ഒരുക്കാൻ പ്ലാൻ ചെയ്തത്. പൊലീസ് ഇത് രഹസ്യമായി മനസ്സിലാക്കി. തുടർന്നായിരുന്നു സംഘാംഗങ്ങളെ കസ്റ്റഡിയിലെടുത്തത്. സാജനെ കസ്റ്റഡിയിലെടുക്കാൻ ആയിട്ടില്ല.

Related posts

കാരമുക്ക് സ്വദേശി കുഴഞ്ഞു വീണ് മരിച്ചു

Sudheer K

കൊടുങ്ങല്ലൂരിൽ ബസ് യാത്രക്കാരിയുടെ മാല കവർന്ന തമിഴ് സ്ത്രീകൾ റിമാൻ്റിൽ. 

Sudheer K

പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധിയും തൊഴിൽ സുരക്ഷിതത്വവും ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാർ ഇടപെടണം: കേരള ജേർണലിസ്റ്റ് യൂണിയൻ

Sudheer K

Leave a Comment

error: Content is protected !!