News One Thrissur
Kerala

എറവിൽ കനത്ത മഴയിൽ പുലർച്ചെ റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.

അരിമ്പൂർ: എറവിൽ കനത്ത മഴയിൽ പുലർച്ചെ റോഡിന് കുറുകെ വീണ് കിടന്ന തെങ്ങിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. അരിമ്പൂർ കൈപ്പിള്ളി സ്വദേശി വലിയപുരക്കൽ വീട്ടിൽ നിജിൻ ആണ് പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളത്. തൃശൂർ കാഞ്ഞാണി റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവറാണ് നിജിൻ. രാവിലെ ജോലിക്ക് പോകുമ്പോഴാണ് അപകടം നടന്നതെന്ന് കരുതുന്നു. തലക്ക് പരിക്കേറ്റ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ അഞ്ചേ മുക്കാലോടെയാണ് സംഭവം. എറവ് – കൈപ്പിള്ളി റോഡിൽ എറവ് അകമ്പാടത്തിന് സമീപമാണ് അപകടം നടന്നത്.

ശക്തമായ കാറ്റിലും മഴയിലും പുലർച്ചെ വീണ തെങ്ങാണ് അപകടം ഉണ്ടാക്കിയത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന തെങ്ങ് കടപുഴകി ഗേറ്റ് തകർത്ത് റോഡിന് കുറുകെ വീഴുകയായിരുന്നു. റോഡിൽ നിന്ന് നാലടിയോളം മുകളിലേക്ക് ഉയർന്ന് റോഡിൽ തടസമായി കിടന്ന തെങ്ങിൽ ഇടിച്ച് നിജിൻ ബൈക്കിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. ഹെൽമെറ്റ് റോഡിൽ വീണു കിടക്കുന്നുണ്ട്. ബൈക്ക് ദൂരെ തെറിച്ചു പോയി. ബോധരഹിതനായി വീണു കിടന്ന ഇയാളെ രാവിലെ അതുവഴി വന്ന നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് അരിമ്പൂരിൽ നിന്ന് ആംബുലൻസ് എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. പെരിങ്ങോട്ടുകര എസ്.ഐ. അനിൽകുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.

Related posts

ദാവൂദ് അന്തരിച്ചു.

Sudheer K

സരോജിനിയമ്മ അന്തരിച്ചു

Sudheer K

വാടാനപ്പള്ളി തിരുനാൾ ഞായറാഴ്ച

Sudheer K

Leave a Comment

error: Content is protected !!