കൊടുങ്ങല്ലൂർ: അമ്പലപ്പറമ്പിലെ ആൽത്തറയിലെ പകലുറക്കം കളഞ്ഞ പാമ്പ് കാഴചക്കാർക്ക് ഭയമുളള കൗതുകക്കാഴ്ചയായി. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൻ്റെ കിഴക്കെ നടയിലുള്ള ആൽത്തറയിലായിരുന്നു സംഭവം. ആൽത്തറയിൽ പകൽ മയക്കത്തിലായിരുന്നയാളെ മുട്ടിയുരുമ്മിക്കൊണ്ടാണ് പാമ്പ് ഇഴഞ്ഞു കയറിയത്. ആൽത്തറയിൽ ഉറക്കത്തിലായിരുന്ന ആൾ ബഹളം കേട്ട് ഉണർന്നതോടെ പാമ്പും പരിഭ്രമിച്ചു. പിന്നീട് പാമ്പ് വേഗത്തിൽ ഇഴഞ്ഞ് നീങ്ങുന്നതാണ് കാണുന്നത്.
ചുറ്റും നിന്ന ആളുകളെല്ലാം പെട്ടെന്ന് നീങ്ങുന്നതും അവരെയൊന്നും ശ്രദ്ധിക്കാതെ ഒളിക്കാനൊരിടം തിരയുകയായിരുന്നു പാമ്പ്. എന്നാൽ വേഗത്തിൽ നീങ്ങി പാമ്പ് മാളത്തിൽ ഒളിച്ചതോടെ നാട്ടുകാർക്ക് ആശ്വാസമായി. സംഭവത്തിൻ്റെ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.