കൊടുങ്ങല്ലൂർ: കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ റൌഡി ലിറ്റിൽ ഉൾപ്പെട്ടയാളുമായ കൊടുങ്ങല്ലൂർ നാരായണമംഗലം പാറക്കൽ വീട്ടിൽ അഖിൽ ബോണ്ട എന്ന് വിളിക്കുന്ന 23 വയസുള്ള അഖിലിനെയാണ് കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം.ശശിധരനും സംഘവും അറസ്റ്റ് ചെയ്തത്.
തൃശ്ശൃർ ഡി.ഐ.ജി യുടെ ഉത്തരവിനെ തുടർന്ന് ആറ് മാസക്കാലത്തേക്ക് ഇയാൾ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു.എന്നാൽ ഉത്തരവ് ലംഘിച്ച് അഖിൽ രഹസ്യമായി നാരായണമംഗലത്തുള്ള വീട്ടിൽ വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ കശ്യപൻ, സിപിഒമാരായ ഫൈസൽ, സുബീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു