News One Thrissur
Thrissur

പോലീസ് സ്റ്റേഷന് ബോംബ് വെക്കുമെന്ന് ഭീഷണി; ഗുണ്ടാ തലവൻ തീക്കാറ്റ് സാജനായി വ്യാപക തെരച്ചിൽ

തൃശൂർ: ഈസ്റ്റ് – വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിൽ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയ ഗുണ്ടാ തലവൻ തീക്കാറ്റ് സാജനായി വ്യാപക തെരച്ചിൽ. സാജന്റെ പുത്തൂരിലെ വീട്, കൂട്ടാളികളുടെ വീടുകൾ എന്നിവിടങ്ങളിലാണ് തെരച്ചിൽ. കോടതി ഉത്തരവ് വാങ്ങിയ ശേഷമാണ് പൊലീസ് നടപടി.

തൃശൂർ ഈസ്റ്റ്, വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലും കമ്മീഷണർ ഓഫീസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. തീക്കാറ്റ് സാജൻ പ്രായ പൂർത്തിയാകാത്ത കുട്ടികളെ സംഘത്തിൽ എടുത്തിരുന്നത് മയക്കുമരുന്ന് നൽകിയെന്ന വിവരവും പോലീസിനുണ്ട്. ഇക്കാര്യങ്ങൾ അടക്കം പരിശോധിക്കുന്നതിനാണ് റൈഡ്. സാജന്റെ പിറന്നാൾ ആഘോഷത്തിനായി ഇന്നലെ തൃശൂരിൽ ഒത്തുകൂടിയ 32 പേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആവേശം സിനിമാ മോഡലിലായിരുന്നു തേക്കിൻകാട് മൈതാനത്ത് സാജന്റെ ബർത്ത്ഡേയ് പാർട്ടി.

Related posts

അ​ന്തി​ക്കാ​ട് പ്ര​സ് ക്ല​ബും മ​ണ​ലൂ​ർ പഞ്ചാ​യ​ത്ത് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും സം​യു​ക്ത​മാ​യിസൗ​ജ​ന്യ നേ​ത്ര​രോ​ഗ നിർ​ണ​യ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്ന് വേട്ട

Sudheer K

എരുമപ്പെട്ടി കടങ്ങോട് സ്വാമിപ്പടിയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!