തളിക്കുളം: കുടുംബാരോഗ്യ കേന്ദ്രത്തിൽ ആറ് വരെ ഡോക്ടർമാരുടെ സേവനം നിർബന്ധമായും ഉണ്ടാകണമെന്ന നിർദേശം കാറ്റിൽ പറത്തി സമയ ക്രമം പാലിക്കാതെ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നതിൽ പ്രതിഷേധിച്ച് തളിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിൽ സമരം സംഘടിപ്പിച്ചു. നിലവിൽ മൂന്ന് ഡോക്ടർമാരാണ് ഉള്ളതെങ്കിലും ആറ് വരെ ആശുപത്രി പ്രവർത്തനം ഇല്ലാത്ത സ്ഥിതിയാണ് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെന്ന് സമരക്കാർ പറഞ്ഞു. മെഡിക്കൽ ഓഫിസറുമായി ജനപ്രതിനിധികളും കോൺഗ്രസ് നേതാക്കളും സംസാരിച്ചതിനെ തുടർന്ന് ആറ് വരെ പരിശോധന ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. പ്രതിഷേധ സമരം നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ചു.
മുൻ മണ്ഡലം പ്രസിഡന്റുമാരായിരുന്ന ഗഫൂർ തളിക്കുളം, സി.വി. ഗിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിന്റ സുഭാഷ് ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. അബ്ദുൽ ഖാദർ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നീതു പ്രേംലാൽ, കുടുംബശ്രീ ചെയർപേഴ്സൻ മീന രമണൻ, കോൺഗ്രസ് നേതാകളായ എ.സി.പ്രസന്നൻ, കെ.എസ്. രാജൻ, ടി.യു. സുഭാഷ് ചന്ദ്രൻ, കെ.എ. ഫൈസൽ, പി.കെ. ഉന്മേഷ്, വാസൻ കോഴിപറമ്പിൽ, ബഷീർ മഠത്തിപറമ്പിൽ, ലൈല ഉദയകുമാർ, സിന്ധു സന്തോഷ്, എൻ. മദന മോഹനൻ, കെ.കെ. ഉദയകുമാർ, മുഹമ്മദ് ഷഹബ്, എൻ.ആർ. ജയപ്രകാശ്, കെ.കെ. ഷണ്മുഖൻ തുടങ്ങിയവർ സംസാരിച്ചു.