കാറളം: കിഴുത്താണിയിൽ തെരുവുനായ കടിച്ച് ആറുപേർക്ക് പരിക്കേറ്റു. വളർത്തുമൃഗങ്ങളെയും കടിച്ചു.കുഞ്ഞിലിക്കാട്ടിൽ അജയന്റെ ആടിനെയും നായ കടിച്ചു. കിഴുത്താണി സ്വദേശികളായ ഐക്കരപറമ്പിൽ സുനന്ദ (60), കുട്ടാലയ്ക്കൽ ശ്രീക്കുട്ടൻ (28), കുഞ്ഞലിക്കാട്ടിൽ ശെന്തിൽകുമാർ (49), കുന്നത്തുപറമ്പിൽ സൗദാമിനി (80), വെട്ടിയാട്ടിൽ അനിത (53), പുല്ലൂർ സ്വദേശി വെളുത്തേടത്ത് പറമ്പിൽ രമ (53) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.