കയ്പമംഗലം: മൂന്നുപീടിക അറവുശാലയിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. അറവുശാലയിലയിലെ ഓഡിറ്റോറിയത്തിന് മുൻ വശം ദേശീയപാതയോരത്ത് നിന്നുമാണ് 90 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയാണ് കൊടുങ്ങല്ലൂർ എക്സൈസ് സംഘം കണ്ടെത്തിയത്. ചെടിയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് പറഞ്ഞു. ഒരാഴ്ചക്കിടെ കൊടുങ്ങല്ലൂർ എക്സൈസ് പിടികൂടുന്ന മൂന്നാമത്തെ കഞ്ചാവ് ചെടിയാണിത്. കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ 21. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി കഞ്ചാവ് ചെടി കണ്ടെത്തിയത്.