തൃശൂർ: മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിസരത്തു നിന്ന് വാഹനത്തിലെ ബാറ്ററി മോഷ്ടിച്ച സംഭവത്തിൽ നാലുപേർ പിടിയിൽ.
പെരുമ്പിളശ്ശേരി സ്വദേശി സുമേഷ്(49) തൃശ്ശൂർ ചാലക്കോട്ടുകര സ്വദേശി അനൂപ്(46) അടൂർ ആനന്തപ്പള്ളി സ്വദേശി ജ്യോതിഷ്(29), തൃശ്ശൂർ കുരിയച്ചിറ സ്വദേശി ഉണ്ണികൃഷ്ണൻ(46) എന്നിവരെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ മെഡിക്കൽ കോളേജ് സബ് ഇൻസ്‌പെക്ടർ ശരത് സോമന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ അബ്ദുൽ സലിം സിപിഒ മാരയ സരീഷ്, സന്തോഷ് എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ പിടികൂടിയത്.
വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.