News One Thrissur
Updates

തളിക്കുളത്തെ തകർന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കാൻ കോൺഗ്രസിൻ്റെ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും

തളിക്കുളം: പഞ്ചായത്തിൽ തകർന്നു കിടക്കുന്ന റോഡുകൾ അടിയന്തിരമായി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് തളിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം ഗ്രാമ പഞ്ചായത്ത്‌ ഓഫിസിലേക്ക് ബഹുജന പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. തളിക്കുളം പഞ്ചായത്തിലെ മുഴുവൻ റോഡുകളും സഞ്ചാര യോഗ്യമല്ലാതായിട്ട് മാസങ്ങളായി

ജലജീവൻ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പ്രധാന റോഡുകളായ ഇടശ്ശേരി പത്താംകല്ല് സ്നേഹതീരം ബീച്ച് റോഡുകളുടേയും
പഞ്ചായത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളുടേയും ഇരുവശവും യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കുകയും പൈപ്പിടൽ പ്രവർത്തി ചെയ്യുകയും ചെയ്തതിനാലാണ് റോഡുകൾ സഞ്ചാര യോഗ്യമല്ലാതായത്
ജലജീവൻ മിഷനും വാട്ടർ അതോറിറ്റിയും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ഒപ്പുവെച്ച ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ രണ്ടു വർഷം മുമ്പ് അമ്പതോളം റോഡുകൾ റീസ്റ്റോറേഷൻ ചെയ്യുന്നതിനായി
6 കോടി 40 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിന്റെ അക്കൗണ്ടിൽ ജലജീവൻ മിഷൻ നിക്ഷേപിച്ചിട്ടുള്ളതാണ്
എന്നാൽ ഇവയൊന്നും റീസ്റ്റോറേഷൻ പ്രവർത്തികളുടെ ടെൻഡർ നടപടികളോ മറ്റോ പൂർത്തീകരിക്കാത്തതിനാൽ റോഡുകളിൽ എല്ലാം വലിയ കുഴികൾ രൂപപ്പെടുകയും മഴവെള്ളം കെട്ടിനിൽക്കുന്ന അവസ്ഥയുമുണ്ടായത്
വാട്ടർ അതോറിറ്റി പൈപ്പിടൽ പ്രവർത്തി കഴിഞ്ഞ റോഡുകളെല്ലാം ഗ്രാമപഞ്ചായത്തിന് കൈമാറിക്കഴിഞ്ഞത് ജലജീവന്‍ മിഷൻ അനുവദിച്ച തുക ഉപയോഗിച്ച് റീസ്റ്റോറേഷൻ പ്രവർത്തികൾ നടത്തുന്നതിന് വേണ്ടിയാണ്
എന്നാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സാധാരണ ജനങ്ങളോടുള്ള ധിക്കാരവും ഓട്ടോറിക്ഷ തൊഴിലാളികൾ അടക്കമുള്ള ആളുകളോടുള്ള അവഗണനയും കൊണ്ടാണ് ഇതുവരെ റോഡുകൾ സഞ്ചാരയോഗ്യമാക്കുവാൻ നടപടി സ്വീകരിക്കാത്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
ഗ്രാമീണ റോഡുകളിലെ മുഴുവൻ കൺവർട്ടുകളും പാലങ്ങളും അശാസ്ത്രീയമായ പൊളിക്കുന്ന പ്രവർത്തികൾ മൂലം നാശമായിരിക്കുകയാണ് നിരവധിതവണ പരാതികളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിക്കും നൽകിയെങ്കിലും സാധാരണക്കാരുടെ പരാതി പരിഗണിക്കാൻ പോലും ഇവർ തയ്യാറായില്ല.

സ്വന്തം അക്കൗണ്ടിൽ പണമുണ്ടായിട്ടും റോഡുകളുടെ അറ്റകുറ്റപ്പണി നടത്താത്തത് പ്രസിഡന്റിന്റെ ദുർവാശിയും അതിന് നേതൃത്വം നൽകുന്ന സിപിഐഎമ്മിന്റെ തൊഴിലാളി വിരുദ്ധ സമീപനവും ആണ് ഇടതുപക്ഷ മുന്നണിക്ക് സമരങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സാധാരണക്കാരുടെയും തൊഴിലാളികളുടെയും വർഷങ്ങൾ ആയിട്ടുള്ള ആവശ്യം പരിഗണിക്കാൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തയ്യാറാകണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി കെ. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് തളിക്കുളം മണ്ഡലം പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. മുൻ മണ്ഡലം പ്രസിഡന്റ്മാരായിരുന്ന ഹിറോഷ് ത്രിവേണി, സി.വി. ഗിരി, ഗഫൂർ തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ലിന്റ സുഭാഷ് ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. അബ്‌ദുൾ കാദർ, കോൺഗ്രസ് നേതാകളായ വിനോദൻ നെല്ലിപറമ്പിൽ, എ.സി. പ്രസന്നൻ, ഷീജ രാമചന്ദ്രൻ, എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് കെ.ടി. കുട്ടൻ, എൻ കെ ഗോപാലൻ, ഐ.കെ. സുജിത്ത്, മദനനൻ വാലത്ത്, കെ.എ. ഫൈസൽ, വാസൻ കോഴിപറമ്പിൽ, ബഷീർ മഠത്തിപറമ്പിൽ, എൻ. മദന മോഹനൻ, സീനത്ത് അഷ്‌റഫ്‌, എ.പി. ബിനോയ്‌, കെ.ആർ. ഗോപാലൻ, കെ.കെ. ഉദയകുമാർ, എൻ.ആർ. ജയപ്രകാശ്, കെ.കെ. ഷണ്മുഖൻ തുടങ്ങിയവർ നേതൃത്വം നൽകി.

.

Related posts

പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് 100 ദിവസം നീണ്ട് നിൽക്കുന്ന നൃത്തമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും.

Sudheer K

അന്തിക്കാട് സന്ത്വനം സ്കൂളിൽ വരയുത്സവം

Sudheer K

വി.കെ. ശ്രീകണ്ഠൻ എം.പി തൃശൂർ ഡിസിസി പ്രസിഡന്റ് ആയി ചുമതലയറ്റു.

Sudheer K

Leave a Comment

error: Content is protected !!