തളിക്കുളം: കെഎസ്ആർടിസി ബസിൽ വെച്ച് യാത്രികൻ ബ്ലേഡ് കൊണ്ട് ദേഹത്ത് സ്വയം മുറിച്ച് പരിക്കേൽപ്പിച്ചു. സംഭവം കണ്ട മറ്റൊരു യാത്രികൻ കുഴഞ്ഞുവീണു. തളിക്കുളം സ്വദേശി ഫാസിലാണ് ബ്ലേഡ് കൊണ്ട് മുഖത്തും ദേഹത്തും സ്വയം മുറിച്ചത്.എറണാകുളത്ത് നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസിൽ വെള്ളിയാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം. ഫാസിലിനെയും ബസ്സിൽ കുഴിഞ്ഞുവീണ മമ്മിയൂർ സ്വദേശി സാബു കെ. ശങ്കരനെയും ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post
next post