അരിമ്പൂർ: മനക്കൊടി-വെളുത്തൂർ അകം പാടം പാടശേഖരത്തിൽ 2,80,000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. 1,53,600 രൂപ ചിലവഴിച്ചാണ് സംസ്ഥാന ഫിഷറീസ് വകുപ്പ് വെളുത്തൂർ പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ ഇറക്കിയത്. വാർഡ് അംഗം കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. കെ. മധുസൂദനൻ അധ്യക്ഷനായി. ഫിഷറീസ് പ്രമോട്ടർ അംബി രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. കട്ല, രോഹു, കോമൺ, കാർപ്പ് എന്നിങ്ങിനെയുള്ള മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. പടവ് കമ്മറ്റി അംഗങ്ങളും കർഷകരും പങ്കാളികളായി.
next post