News One Thrissur
Updates

ചാമക്കാലയിൽ കട കുത്തിത്തുറന്ന് മോഷണം.

ചെന്ത്രാപ്പിന്നി: ചാമക്കാല ചക്കുഞ്ഞി കോളനിയിലാണ് കട കുത്തിതുറന്നത്. കണക്കാട്ട് കൃഷ്ണൻ്റെ പലചരക്ക് ബേക്കറി കടയയിലാണ് മോഷണം നടന്നത്. രണ്ട് ഷട്ടർ ഉള്ള കടയുടെ ലോക് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്, ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമ മോഷണ വിവരം അറിയുന്നത്. കടയിൽ നിന്നും ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. കൃഷ്ണൻ കയ്പമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

മധ്യവയസ്‌ക്കയായ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി.

Sudheer K

പള്ളിപുറത്ത് തണ്ണിമത്തൻ കൃഷി വിളവെടുപ്പ് നടത്തി

Sudheer K

അന്തിക്കാട് മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നവീകരിച്ച ഹെഡ് ഓഫീസ് തുറന്നു.

Sudheer K

Leave a Comment

error: Content is protected !!