മുല്ലശ്ശേരി: യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ കേസിൽ കള്ള് വണ്ടിയിലെ ഡ്രൈവർ ആയ പുത്തൻപീടിക പള്ളത്ത് വീട്ടിൽ വിനീതി (29 ) നെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അന്നകര കള്ള് ഷാപ്പിനടുത്തുവെച്ചു എടുത്തിരിഞ്ഞി കൊല്ലാറ വീട്ടിൽ അനിൽകുമാറിനെ ഇരുമ്പു വടി കൊണ്ട് അടിച്ചു ഗുരുതര പരിക്കേൽപ്പിച്ച ശേഷം പ്രതി ഒളിവിൽ പോയി.
നാലു മാസമായി ബാംഗ്ലൂരും കണ്ണൂരിലും തലശേരിയിലും ഒളിവിൽ കഴിഞ്ഞിരുന്ന വിനീതിനെ തലശ്ശേരിയിലുള്ള ലോഡ്ജിൽ നിന്നും ശനിയാഴ്ച്ച പുലർച്ചെയാണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ഇൻസ്പക്ടർ എസ് പ്രേംജിത്തിൻ്റെ നേതൃത്വത്തിലാണ് അറസ്റ്റ്.