ചാവക്കാട്: എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു.ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) ആണ് മരിച്ചത്. വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വ്യക്കയുടെ പ്രവർത്തനം നിലച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. അവിവാഹിതനാണ്. മാതാവ് :- ജീജ. സഹോദരങ്ങൾ:- പ്രജീഷ, പ്രേംജിത്ത്. സംസ്കാരം ഞായറാഴ്ച വൈകീ 3 ന് ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തിൽ നടത്തും.
previous post