കൊടുങ്ങല്ലൂർ: ചാപ്പാറയിൽ വാക്തർക്കത്തിനിടെ കത്തിക്കുത്ത്, ഒരാൾക്ക് പരിക്കേറ്റു. ചാപ്പാറ കൊളപറമ്പിൽ 56 വയസുള്ള വേണുവിനാണ് കുത്തേറ്റത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഐ.ടി.സി ജംഗ്ഷന് സമീപമായിരുക്കു സംഭവം. വേണുവും നാട്ടുകാരനായ സതീശനും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കൈക്ക് പരിക്കേറ്റ വേണുവിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.