News One Thrissur
Updates

കൊടുങ്ങല്ലൂരിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ.

കൊടുങ്ങല്ലൂർ: പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. അഴീക്കോട് മേനോൻ ബസാർ വിളക്കുപറമ്പിൽ 24 വയസുള്ള സമീറിനെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. മദ്രസ വിദ്യാർത്ഥിനിയായ പെൺകുട്ടിയോട് പ്രണയം നടിച്ച് ഇയാൾ പലപ്പോഴായി ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. സബ്ബ് ഇൻസ്പെക്ടർ കെ. സാലിം, ഗ്രേഡ് എഎസ്ഐ മിനി, സിപിഒമാരായ ഗിരീഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

എളവള്ളി പഞ്ചായത്തിലെ മണച്ചാലിൽ 64 ഏക്കർ കൃത്രിമ തടാകം: നടപടി ത്വരിതഗതിയിലാക്കാൻ മന്ത്രിയുടെ നിർദ്ദേശം

Sudheer K

രാഖി ടീച്ചർ അന്തരിച്ചു

Sudheer K

അവിണിശ്ശേരി ഫെസ്റ്റ് : സാംസ്കാരിക സമ്മേളനം നടത്തി

Sudheer K

Leave a Comment

error: Content is protected !!