ചെന്ത്രാപ്പിന്നി: ചാമക്കാലയില്‍ മിന്നല്‍ചുഴലിക്കാറ്റ്. പലയിടത്തും മരങ്ങള്‍ കടപുഴകിവീണ് വീടുകള്‍ക്ക് നാശനഷ്ടം, രണ്ട് വീടുകള്‍ തകര്‍ന്നു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയില്‍ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകള്‍ മാത്രം നീണ്ടു നിന്ന ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായത്.
മരങ്ങള്‍ വീണ് വൈദ്യുതി കമ്പി പൊട്ടിവീണിട്ടുണ്ട്. ചാമക്കാല നാലും കൂടിയ സെന്ററിന് കിഴക്ക് എറിയാട്ട് ഹരി, പള്ളത്ത് ക്ഷേത്രത്തിനടുത്ത് എടവഴിപ്പുറത്ത് മുത്തു, പള്ളത്ത് വിജയന്‍ തുടങ്ങിയവരുടെ വീടുകള്‍ക്കാണ് നാശനഷ്ടമുണ്ടായത. മറ്റ് പലയിടങ്ങളിലും മരങ്ങള്‍ വീണിട്ടുണ്ട്.