തൃപ്രയാർ: ജലോത്സവ കമ്മിറ്റി ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന് കഴിഞ്ഞ വർഷങ്ങളിലെ പോലെ ധനസഹായം നൽകി. ജലോത്സവ കമ്മറ്റി ജന.കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്തിൽ നിന്നും ആക്ട്സ് ബ്രാഞ്ച് പ്രസിഡൻ്റ് പി.വിനു ഏറ്റുവാങ്ങി, ജലോത്സവ കമ്മറ്റി സെക്രട്ടറി ബെന്നി തട്ടിൽ ആക്ട്സ് ബ്രാഞ്ച് സെക്രട്ടറി സന്തോഷ് മാടക്കായി, ട്രഷറർ വി. ഗോപാലകൃഷ്ണൻ, കൺവീനർ പി.ആർ. പ്രേംലാൽ, ഭാരവാഹികളായ അഭയ് തൃപ്രയാർ, എം.എസ്. സജീഷ്, വാസൻ ആന്തുപറമ്പിൽ, സുവിത്ത് കുന്തറ, രഹ്ന ബിനീഷ്, ടി.യു. സുഭാഷ് ചന്ദ്രൻ, ചിദംബരൻ എന്നിവർ പങ്കെടുത്തു.
previous post