വടക്കേക്കാട്: വടക്കേക്കാട് തെരുവ് നായ്ക്കളുടെ ആക്രമണം. അഞ്ച് ടർക്കി കോഴികളടക്കം മുപ്പതോളം കോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. പടിഞ്ഞാറെ കല്ലൂർ പാവൂരയിൽ മുഹമ്മദാലിയുടെ വീട്ടിലെ കോഴികളെയാണ് കൂട്ടമായെത്തിയ തെരുവുനായ്ക്കൾ കടിച്ചു കൊന്നത്. ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തെരുവ് നായ്ക്കൾ കോഴികളെ കടിച്ചു കൊല്ലുന്നത് കണ്ടത്. മാസങ്ങൾക്കു മുമ്പ് മുഹമ്മദാലിയുടെ രണ്ട് ആട്ടിൻകുട്ടികളെയും തെരുവുനായ്ക്കൾ കടിച്ചു കൊന്നിരുന്നു.