അന്തിക്കാട്: ക്ഷേത്രവാദ്യകലാ ക്ഷേമസഭയുടെ നാലാം വാർഷിക സമ്മേളനം പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്തു. തൃപ്രയാർ അനിയൻ മാരാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്ഷേമസഭയുടെ ഈ വർഷത്തെ പുരസ്‌കാരം മേളപ്രമാണി ചേരാനെല്ലുർ ശങ്കരൻകുട്ടി മാരാർക്ക് സമ്മാനിച്ചു.
ചികിത്സ സഹായവിതരണവും വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു. ക്ഷേത്രവാദ്യകലാ ക്ഷേമസഭ മുഖ്യരക്ഷാധി കിഴക്കൂട്ട് അനിയൻ മാരാർ, സെക്രട്ടറി ലിമേഷ് മുരളി, ഉപദേശക സമിതി അംഗങ്ങളായ ചെറുശ്ശേരി കുട്ടൻ മാരാർ, അച്ചുതൻ മാഷ്, നെച്ചിക്കോട്ട് ഉണ്ണികൃഷ്ണൻ, ഒളരിക്കര സൂരജ് എന്നിവർ സംസാരിച്ചു.