കയ്പമംഗലം: ശക്തമായ മഴയിൽ കയ്പമംഗലം കാളമുറി സെൻ്ററിൽ വീടുകളിൽ വെള്ളം കയറി. സെൻ്ററിന് കിഴക്ക് ഭാഗത്തുള്ള കൊട്ടാരത്ത്, ബിനോയ്, പത്താരത്ത് കാർത്തികേയൻ, മണ്ണാംപുറത്ത് സുജിത വിനു, തെറ്റിയിൽ വള്ളിയമ്മ, തോട്ട്പുറത്ത് കല്യാണി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇന്ന് വൈകീട്ടും രാത്രിയും പെയ്ത മഴയിലാണ് വീടുകളിൽ വെള്ളം കയറിയത്. മഴ തുടർന്നാൽ പള്ളിനട സ്കൂളിൽ ക്യാമ്പ് തുറന്നേക്കും. കാളമുറി – ചളിങ്ങാട് റോഡിലും വെള്ളം കയറിയിട്ടുണ്ട്. നിരവധി വീടുകൾ വെള്ളം എപ്പോൾ വേണമെങ്കിലും വെള്ളം കയറാവുന്ന സ്ഥിതിയിലാണ്.
previous post