തൃപ്രയാർ: നാലമ്പല ദർശനത്തിനായി തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നും അനുവദിച്ച സ്പെഷ്യൽ കെഎസ്ആർടിസി ബസ്സിൻ്റെ ഫ്ലാഗ് ഓഫ് സി സി മുകുന്ദൻ എംഎൽഎ നിർവ്വഹിച്ചു. രാവിലെ 7.30 ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, എറണാകുളം തിരുമൂഴിക്കുളം ക്ഷേത്രം, പായ്യമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ ചുറ്റി തിരിച്ച് വൈകീട്ട് തൃപ്രയാറിൽ തന്നെ വാഹനം എത്തിച്ചേരും. ഫ്ലാഗ് ഓഫ് ചടങ്ങിൽ അഡ്വ. ഏ.യു. രഘു രാമപണിക്കർ, തൃപ്രയാർ ക്ഷേത്രം മനേജർ സുരേഷ്കുമാർ, മുൻ മാനേജർ മനോജ് , തൃപ്രയാർ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് രാജൻ പാറേക്കാട്ട് സെക്രട്ടറി വി. ശശിധരൻ ട്രഷറർ വി.ആർ. പ്രകാശൻ മെമ്പർമാരായ കെ.കെ. പുഷ്ക്കരൻ മണികണ്ഠൻ.സി.എസ് തുടങ്ങിയവർ പങ്കെടുത്തു.
കർക്കിടക മാസത്തിലെ എല്ലാ ദിവസവും നാലമ്പല ദർശനത്തിനായി ബസ് സർവ്വീസ് ഉണ്ടായിരിക്കും. ബുക്കിംഗിന് : 9995268326.