ചേർപ്പ്: വല്ലച്ചിറ പുല്ലാനി പാടത്തു നിന്ന് സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ തറയിൽ വീട്ടിൽ റിജോയെ(25)യാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്കൂട്ടർ കണ്ടെടുക്കുവാനും പോലിസ് കഴിഞ്ഞു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇയാൾ ദിവസങ്ങൾക്കു മുൻപാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധിയിൽ മോഷണ കേസുകൾ നിലവിലുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.