കൊടുങ്ങല്ലൂർ: എറിയാട് ആശ്രയ ഭവനത്തിലെ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. നിരാലംബരായവർക്കായി എറിയാട് പഞ്ചായത്ത് നിർമ്മിച്ച ആശ്രയ ഭവനത്തിലെ താമസക്കാരിയായ പള്ളത്ത് കനക (56)യാണ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കനകയ്ക്ക് പനി അനുഭവപ്പെട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ മുറിയുടെ വാതിൽ തുറക്കാതെ വന്നതിനെ തുടർന്ന് ആശ്രയ ഭവനത്തിലെ മറ്റു താമസക്കാർ കനകയുടെ ബന്ധുക്കളെ വിവരമറിയിച്ചു. പിന്നീട് മുറിയുടെ വാതിൽ പൊളിച്ചപ്പോഴാണ് കനകയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
next post