കയ്പമംഗലം: മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി വെമ്പനാട് കൊള്ളന്നൂര്‍ ജസ്റ്റിന്‍ ജോസ് (39) നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മരുന്നു വാങ്ങി അഞ്ഞൂറ് രൂപ കൊടുത്തത്. നോട്ടില്‍ സംശയം തോന്നിയ കടയുടമ ഇയാളെ ചോദ്യം ചെയ്‌തെങ്കിലും നോട്ട് മാറിയില്ലങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞ് മൊബെല്‍ നമ്പര്‍ നല്‍കി ഇയാള്‍ പോവുക യാണുണ്ടായത്. കള്ളനോട്ടാന്നെന്ന് മനസിലാക്കിയ കടയുടമ ഫോണില്‍ വിളിച്ചെങ്കിലും നമ്പര്‍ നിലിവില്ലായിരുന്നു.
കടയുടമ പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായത്. പാവറട്ടി പാങ്ങിൽ ഡിസൈനിംഗ് സ്റ്റുഡിയോ നടത്തുന്നയാളാണ് ജസ്റ്റിന്‍. സ്റ്റുഡിയോയില്‍ നിന്ന് നോട്ട് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രിന്ററടക്കം കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.