തൃശ്ശൂർ: തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് തൃശ്ശൂരില്‍ നിന്നും വിവിധ റൂട്ടുകളില്‍ ഓടുന്ന ബസ് തൊഴിലാളികള്‍ നാളെ പണിമുടക്കും. തൃശ്ശൂരില്‍ നിന്നും കോഴിക്കോട്, കുന്നംകുളം, ഗുരുവായൂര്‍, പാവറട്ടി റൂട്ടിലോടുന്ന ബസ്സുകളിലെ തൊഴിലാളികളാണ് നാളെ പണിമുടക്കുന്നത്. ചൂണ്ടലിൽ നിന്നും ബസ് ജീവനക്കാരുടെ പ്രതിഷേധ ജാഥയും നാളെ ഉണ്ടാകും.