തൃപ്രയാർ: ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു. നാട്ടിക കൺവെൻഷൻ നടന്നു. നാട്ടിക സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു ഏരിയ സെക്രട്ടറി മധുസൂദനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇ.ഡി. രാജേഷ് അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡും മൊമൊന്റോയും നൽകി. ജില്ലാ സെക്രട്ടറി എം.ജി. കിരൺ, എം.ജി. ജ്യോതി, ടി.എസ്. സുധീഷ് എന്നിവർ സംസാരിച്ചു.