തൃശൂർ: പ്രസിദ്ധ കവിയും, കഥാകാരനുമായ പ്രൊഫ.ഹിരണ്യൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാറളത്ത് പാർപ്പക്കടവ് റോഡിൽ കടവത്ത് ഉള്ളന്നൂർ മന പരേതനായ കുഞ്ഞുണ്ണി നമ്പൂതിരിയുടെ മകനായ ഹിരണ്യൻ തൃശൂർ ഗവ.കോളേജിൽ പ്രിൻസിപ്പൽ പദവിയിലിരിക്കെയാണ് വിരമിച്ചത്. അമ്മാടം സെന്റ് ആന്റണീസ് സ്കൂളിലും, തൃശൂർ കേരള വർമ്മയിലും, കാലിക്കറ്റ് യൂണിവേഴ്സിററി ക്യാംപസിലും മറ്റും വിദ്യാഭ്യാസം. ഭാര്യ:പരേതയായ കവി ഗീതാ ഹിരണ്യൻ. മക്കൾ : അനന്തകൃഷ്ണൻ (എഞ്ചിനീയർ ), ഡോ.ഉമ. ഉച്ചയ്ക്ക് 2 മുതൽ പാറളത്ത് കടവത്ത് മനയിൽ മൃതദേഹം അന്ത്യദർശനം. അതിനു ശേഷം ഇന്ന് 4 ന് സംസ്കരിക്കും.