കൊടുങ്ങല്ലൂർ: നഗരസഭാ കൗൺസിലറും ബിജെപി നേതാവുമായ അഡ്വ. ഡി.ടി. വെങ്കിടേശ്വരൻ രാജിവെച്ചു. അഭിഭാഷക വൃത്തിയിലെ തിരക്കുമൂലം കൗൺസിലർ എന്ന നിലയിൽ വാർഡിലെ പ്രവർത്ത നങ്ങളിൽ പൂർണ്ണമായി ശ്രദ്ധ ചെലുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് രാജി വെക്കുന്നതെന്ന് ഡി.ടി. വെങ്കിടേശ്വരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളിതുവരെയുള്ള തൻ്റെ പ്രവർത്തനങ്ങൾക്ക് പാർട്ടിയും, ജനങ്ങളും പൂർണ്ണ സഹകരണം നൽകിയതായി വെങ്കിടേശ്വരൻ പറഞ്ഞു. കൊടുങ്ങല്ലൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി മണ്ഡലം പ്രസിഡൻ്റ് കെ.എസ്. വിനോദ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, വി.ജി. ഉണ്ണികൃഷ്ണൻ, കെ.ആർ. വിദ്യാസാഗർ, എം.മുരുകദാസൻ എന്നിവരും പങ്കെടുത്തു.