News One Thrissur
Updates

ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ മാസത്തെ ഭണ്ഡാര വരവ് 4.72 കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ജൂലൈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി. 4,72,69,284 രൂപയും. 2കിലോ 133ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. 10കിലോ 340ഗ്രാം ആണ് വെള്ളി. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 15 ഉം നിരോധിച്ച ആയിരം രൂപയുടെ അഞ്ചും അഞ്ഞൂറിൻ്റെ 48 ഉം കറൻസികൾ ദണ്ഡാരത്തിൽ നിന്ന് ലഭിച്ചു. ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇ കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി 3,21,612രൂപയും ലഭിച്ചു. സ്ഥിരംഭണ്ഡാര വരവിന് പുറമെയാണിത്. യു.ബി.ഐ വഴി 28,600 രൂപയും ഈ മാസം ലഭിച്ചു.

Related posts

സുരജ അന്തരിച്ചു 

Sudheer K

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും വിധിച്ചു.

Sudheer K

വാടാനപ്പള്ളിയിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!