അരിമ്പൂർ: വിനോദ സഞ്ചാരകേന്ദ്രമായ പുള്ള് – മനക്കൊടി റോഡിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു. കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളം ഉയർന്ന് റോഡിനു മുകളിലൂടെ കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് നടപടി . അന്തിക്കാട് പോലീസ് ഇടപെട്ടിട്ടാണ് ഇതുവഴി ഗതാഗതം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്. മനക്കൊടി – പുളള് റോഡും മനക്കൊടി – കോടന്നൂർ ശാസ്താംകടവ് റോഡും അടച്ചു. തൃശ്ശൂരിലേക്കുള്ള എളുപ്പവഴി ആയതിനാൽ ഇതുവഴി നിരവധി വാഹനങ്ങളാണ് ഇടതടവില്ലാതെ സഞ്ചരിച്ചു വരുന്നത്.
previous post
next post