കൊടുങ്ങല്ലൂർ: ചാപ്പാറയിൽ മലമ്പാമ്പിനെ കണ്ടെത്തി. പന്തിരാംപാല ടൈൽ റോഡിന് സമീപം ഇന്ന് രാവിലെയാണ് മലമ്പാമ്പിനെ കണ്ടത്. പാടത്തിനരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന മത്സ്യ ബന്ധന വലയിൽ കുടുങ്ങിയ നിലയിലായിരുന്നു മലമ്പാമ്പ്. തുടർന്ന് നഗരസഭാ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഒ.എൻ ജയദേവൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി.