News One Thrissur
Updates

ഉമ്മൻ ചാണ്ടിയെ കേരളം ഹൃദയത്തിൽ സൂക്ഷിക്കും : അനിൽ പുളിക്കൽ    

തൃപ്രയാർ: കേരളം കണ്ട വിസ്മയവും മാസ്മരികതയുമാണ് ഉമ്മൻ ചാണ്ടിയെന്നും, അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിയെ കേരളം ഹൃദയത്തിൽ സൂക്ഷിക്കുമെന്നും ഡി സി സി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു. ജനകീയതയുടെ മുഖമുദ്രയും പര്യായവുമായി മാറിയ ഉമ്മൻ ചാണ്ടി എന്നും ജന ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുമെന്നും അനിൽ പുളിക്കൽ കൂട്ടിച്ചേർത്തു. നാട്ടിക ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിലെ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുക യായിരുന്നു അനിൽ പുളിക്കൽ. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ പി.ഐ. ഷൌക്കത്തലി അദ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ വി ആർ വിജയൻ, നൗഷാദ് ആറ്റുപറമ്പത്, കെ. ദിലീപ് കുമാർ, മണ്ഡലം പ്രസിഡന്റ്‌ പി.എം. സിദ്ധിക്ക്, മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. വിനു, കോൺഗ്രസ്‌ നേതാക്കളായ ഹിറോഷ് ത്രിവേണി, വി. ഡി. സന്ദീപ്, സി.ജി. അജിത് കുമാർ, എംകെ ചന്ദ്രൻ, സി.ആർ. രാജൻ, ടി.വി. ഷൈൻ, സി.എസ്‌. മണികണ്ഠൻ, ആന്റോ തൊറയൻ, കെ.എച്ച്. കബീർ, ബിന്ദു പ്രദീപ്, രഹന ബിനീഷ്, ജീജ ശിവൻ, ശ്രീദേവി മാധവൻ തുടങ്ങിയവർ പങ്കെടുത്തു. പുഷ്പാർച്ചനയും നടന്നു.

Related posts

നാട്ടിക പഞ്ചായത്തിന്​ മുന്നിൽ കോൺഗ്രസ് ധർണ

Sudheer K

പെരിങ്ങോട്ടുകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. 

Sudheer K

വല്ലച്ചിറയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന: 15000 രൂപ പിഴ ഈടാക്കി

Sudheer K

Leave a Comment

error: Content is protected !!