കൊടുങ്ങല്ലൂർ: ശ്രീനാരായണപുരത്ത് മദ്രസ കെട്ടിടം തകർന്നുവീണു. കട്ടൻബസാർ വടക്കുവശം കട്ടൻ ബസാർ വടക്കുഭാഗം ജലാലിയ മസ്ജിദിന് കീഴിലുള്ള മുഈനുസുന്ന മദ്രസയാണ് തകർന്നത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. മദ്രസ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന നിലയിലാണ്. കെട്ടിടത്തിൻ്റെ ഭിത്തിയിലും, തൂണുകളിലും വിള്ളൽ വീണിട്ടുണ്ട്. തകർന്ന കെട്ടിടം തൊട്ടടുത്തുള്ള മസ്ജിദിൻമേൽ ചാഞ്ഞ നിലയിലാണുള്ളത്. സാധാരണ ഗതിയിൽ ഈ സമയത്ത് നൂറ്റിമുപ്പതോളം വിദ്യാർത്ഥികളും, മൂന്ന് അദ്ധ്യാപകരും മദ്രസയിൽ ഉണ്ടാകാറുണ്ട്. മഴ മൂലം കഴിഞ്ഞ തിങ്കളാഴ്ച്ച മുതൽ മദ്രസക്ക് അവധി നൽകിയതിനാൽ വൻ ദുരന്തം ഒഴിവായി.
next post